പ്രീമിയർ ലീഗിലെ നിരാശ ചാമ്പ്യൻസ് ലീഗിൽ തീർക്കാൻ ലിവർപൂൾ

20210305 102747
Credit: Twitter

ലിവർപൂളിന് ഇന്ന് ചാമ്പ്യൻസ് ലീഗ് പോരാട്ടമാണ്. പ്രീമിയർ ലീഗിൽ അവരുടെ മോശം കാലത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കിലും യൂറോപ്പിൽ ഇന്ന് ക്വാർട്ടറിലേക്ക് കടക്കാൻ ആകും എന്നാണ് ലിവർപൂൾ പ്രതീക്ഷിക്കുന്നത്. ഇന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ജർമ്മൻ ക്ലബായ ലൈപ്സിഗിനെയാണ് ലിവർപൂൾ നേരിടുന്നത്. ആദ്യ പാദത്തിൽ 2-0 എന്ന സ്കോറിന് ലിവർപൂൾ വിജയിച്ചിരുന്നു.

കൊറോണ പ്രോട്ടോക്കോൾ കാരണം ബുഡാപെസ്റ്റിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലിവർപൂളിന്റെ ഹോം മത്സരമായാണ് ഇത് പരിഗണിക്കുക. രണ്ട് എവേ ഗോൾ ലിവർപൂളിന് ഉള്ളതിനാൽ ലൈപ്സിഗിന് ഇന്ന് മൂന്ന് ഗോൾ എങ്കിലും അടിച്ചാലെ ക്വാർട്ടർ കാണാൻ കഴിയു. ലിവർപൂളിന്റെ പരിക്ക് കാരണം വലയുന്ന ഡിഫൻസിനെതിരെ ഗോളുകൾ നേടാൻ ആകും എന്ന് ലൈപ്സിഗ് വിശ്വസിക്കുന്നു‌

ലീഗിൽ തുടർച്ചയായ ആറ് ഹോം പരാജയങ്ങൾ നേരിട്ട് വരുന്ന ലിവർപൂളിന് കളി ആൻഫീൽഡിൽ അല്ല എന്നത് ആശ്വാസം നൽകുന്നുണ്ടാകും. ഫബീനോയുൻ കബാകും ആകും ഇന്ന് ഡിഫൻസിൽ ഇറങ്ങുക. പരിക്ക് കാരണം ഫർമീനോ ഇന്ന് ലിവർപൂൾ നിരയിൽ ഉണ്ടായേക്കില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. സോണി ലൈവിൽ തത്സമയം കാണാം.

Previous articleബാഴ്സലോണക്ക് പി എസ് ജിക്ക് എതിരെ തിരിച്ചുവരവ് നടത്താൻ ആകില്ല എന്ന് റിവാൾഡോ
Next articleലോകകപ്പ് നടക്കാനിരിക്കുന്നത് ഇന്ത്യയിലെന്നതിനാല്‍ ഐപിഎല്‍ കളിക്കുന്നത് ഗുണം ചെയ്യും – ജോസ് ബട്‍ലര്‍