ഐപിഎല്‍ ഇനി നടക്കുക അസാധ്യം, എന്നാല്‍ പണം ഏറെ മുഖ്യമെന്നതിനാല്‍ ബിസിസിഐ ഏതറ്റം വരെയും പോകും

Kolkatha Knight Riders Kkr Ipl
Photo: Twitter/@KKRiders

ഐപിഎല്‍ ഇനി ഈ വര്‍ഷം നടക്കുക അസാധ്യമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ഇപ്പോള്‍ നിലവിലുള്ള ഫിക്സ്ച്ചറുകള്‍ കഴിഞ്ഞാലും ലോകകപ്പ് നടക്കാനിരിക്കുന്ന വര്‍ഷമായതിനാല്‍ തന്നെ ടീമുകളെല്ലാം സന്നാഹ മത്സരങ്ങളുമായി തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ ഈ വര്‍ഷം ഐപിഎല്‍ സാധ്യമാകുമോ എന്നത് ഏറെ പ്രയാസമാണെന്ന് വെറ്ററന്‍ താരം പറഞ്ഞു.

എന്നാല്‍ ഇതിനെല്ലാം മേലെയാണ് പണമെന്നതിനാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും മാര്‍ക്ക് ബുച്ചര്‍ വ്യക്തമാക്കി. വലിയ നഷ്ടമാണ് ബിസിസിഐയ്ക്ക് ഐപിഎല്‍ നടന്നില്ലെങ്കില്‍ വരാന്‍ പോകുന്നത്, അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും അത് സാധ്യമാക്കുവാന്‍ അവര്‍ ശ്രമിക്കുമെന്നും ബുച്ചര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 71 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് മാര്‍ക്ക് ബുച്ചര്‍.

Previous articleഅവസാന നിമിഷ ഗോളിൽ വോൾവ്സിന് വിജയം
Next articleസ്പാനിഷ് വനിതാ ലീഗ് ബാഴ്സലോണ സ്വന്തമാക്കി