അവസാന നിമിഷ ഗോളിൽ വോൾവ്സിന് വിജയം

20210509 184217
- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വോൾവ്സ് ബ്രൈറ്റണെ പരാജയപ്പെടുത്തി. വോൾവ്സിന്റെ ഹോം ഗ്രൗണ്ടായ മൊലിനക്സ് റോഡിൽ നടന്ന മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വോൾവ്സ് വിജയിച്ചത്. മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു അവരുടെ വിജയ ഗോൾ വന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് വോൾവ്സ് പിറകിലായിരുന്നു. 13ആം മിനുട്ടിൽ ഡിഫൻഡർ ലൂയിസ് ഡങ്കാണ് ബ്രൈറ്റണ് ലീഡ് നൽകിയത്

എന്നാൽ ആദ്യ പകുതിയിലെ ഹീറോ രണ്ടാം പകുതിയിലെ വില്ലനായി. 53ആം മിനുട്ടിൽ ഡങ്കിന് ഒരു ലാസ്റ്റ് മാൻ ടാക്കിളിന് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ ബ്രൈറ്റൺ പത്തു പേരായി ചുരുങ്ങി. ഇത് വോൾവ്സിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 76ആം മിനുട്ടിൽ ട്രയോരെ ആണ് സമനില ഗോൾ നേടിയത്. 90ആം മിനുട്ടിൽ ഗിബ്സ് വൈറ്റ് വോൾവ്സിന്റെ വിജയ ഗോളും നേടി. ഗിബ്സ് വൈറ്റിന്റെ വോൾവ്സിനായുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. വോൾവ്സ് ഈ ജയത്തോടെ 45 പോയിന്റുമായി ലീഗിൽ 12ആം സ്ഥാനത്ത് എത്തി. 37 പോയിന്റിമായി ബ്രൈറ്റൺ ഇപ്പോൾ 15ആം സ്ഥാനത്താണ്.

Advertisement