സ്പാനിഷ് വനിതാ ലീഗ് ബാഴ്സലോണ സ്വന്തമാക്കി

20210509 191720
- Advertisement -

സ്പാനിഷ് വനിതാ ലീഗായ പ്രീമിയറ ഡിവിഷൻ തുടർച്ചയായ രണ്ടാം സീസണിലും ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെവന്റെ എസ്പാൻയോളുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബാഴ്സലോണയുടെ കിരീടം ഉറപ്പായത്. ബാഴ്സലോണക്ക് 26 മത്സരങ്ങളിൽ 78 പോയിന്റും ലെവന്റെയ്ക്ക് 29 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമാണ് ഉള്ളത്.

ലീഗിൽ എട്ടു മത്സരങ്ങൾ ബാക്കി ഇരിക്കെ ആണ് ബാഴ്സലോണ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ സീസണിൽ കൊറോണ കാരണം ലീഗ് പകുതിക്ക് അവസാനിച്ചപ്പോൾ ബാഴ്സലോണയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചിരുന്നു‌. ബാഴ്സലോണക്ക് ഇത് ആറാം ലീഗ് കിരീടമാണ്. ഈ സീസണിൽ ലീഗിൽ കളിച്ച 26 മത്സരങ്ങളിൽ 26ഉം ബാഴ്സലോണ വിജയിച്ചിട്ടുണ്ട്. ലീഗ് കിരീടം ഉറപ്പായതോടെ ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിലാകും ബാഴ്സലോണയുടെ ശ്രദ്ധ.

Advertisement