ഐ പി എല്ലിൽ 5000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട് ഡി വില്ലേഴ്സ്

20210427 224648

ഇന്ന് ഡെൽഹി ക്യാപിറ്റൽസിനെതിരായ ഗംഭീര പ്രകടനത്തോടെ ആർ സി ബി താരം ഡി വില്ലേഴ്സ് ഒരു നാഴികകല്ല് കൂടെ പിന്നിട്ടു. ഐപിഎല്ലിൽ 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിദേശ താരമായി ഡിവില്ലേഴ്സ് മാറി. ഡേവിഡ് വാർണർ ആണ് 5000 പിന്നിട്ട മറ്റൊരു വിദേശ താരം‌. ഇന്ന് 52 പന്തിൽ 75 റൺസ് എടുക്കാൻ ഡിവില്ലേഴ്സിനായി.

161 ഇന്നിങ്സിൽ നിന്നാണ് ഡിവില്ലേഴ്സ് ഇത്രയും റൺസിൽ എത്തിയത്. ഐ പി എല്ലിൽ 5000 റൺസ് എടുക്കുന്ന ആറാം താരം മാത്രമാണ് ഡിവില്ലേഴ്സ്. കോഹ്‌ലി,സുരേഷ് റെയ്ന, ധവാൻ,രോഹിത് ശർമ്മ, വാർണർ എന്നിവരാണ് 5000 റൺസ് കടന്ന മറ്റു താരങ്ങൾ.

Most runs in IPL:

6041 – Virat Kohli
5472 – Suresh Raina
5456 – Shikhar Dhawan
5431 – Rohit Sharma
5390 – David Warner
5006 – AB de Villiers