പുറത്താക്കിയതെല്ലാം വമ്പന്മാരെ, ബിഗ് ത്രികളുടെ വിക്കറ്റുമായി ഹര്‍പ്രീത് ബ്രാര്‍ സ്വപ്നതുല്യമായ രാത്രി

Harpreetbrar
- Advertisement -

ഐപിഎലില്‍ ഇന്ന് സ്വപ്ന സ്പെല്ലുമായി ഹര്‍പ്രീത് ബ്രാര്‍. വിരാട് കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ബ്രാര്‍ തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ എബി ഡി വില്ലിയേഴ്സിനെയും പുറത്താക്കിയപ്പോള്‍ താരം തന്റെ നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റാണ് നേടിയത്.

ഇതില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കിയ പന്ത് ടൂര്‍ണ്ണമെന്റിലെ തന്നെ പന്തായി വിശേഷിപ്പിക്കാവുന്ന ഒന്നാണ്. വിരാടിനെയും മാക്സ്വെല്ലിനെയും പുറത്താക്കിയ താരം എബി ഡി വില്ലിയേഴ്സിനെതിരെ നാല് ഡോട്ട് ബോളുകളും അതേ ഓവറില്‍ എറിഞ്ഞിരുന്നു.

Advertisement