ഐപിഎല്‍ ലേലത്തിലെ ‘ചക്രവര്‍ത്തിയെ’ കുറിച്ച് ഹര്‍ഭജന്‍ സിംഗ് പറയുന്നത്

തന്റെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന്റെ 42 തവണ മടങ്ങുള്ള വിലയ്ക്കാണ് വരുണ്‍ ചക്രവര്‍ത്തിയെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. 8.4 കോടി രൂപയ്ക്ക് ഐപിഎല്‍ ലേലത്തിലെ ഏറ്റവും അധികം വിലയുള്ള താരമായി മാറിയ വരുണിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത് ഇങ്ങനെയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും നെറ്റ്സിലെ സാന്നിധ്യമായിരുന്ന വരുണിനെ താന്‍ ചെന്നൈയുടെ നെറ്റ്സില്‍ അടുത്ത് വീക്ഷിച്ചിട്ടുണ്ടെന്നും താരം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്. സെലക്ടര്‍മാര്‍ താരത്തിന്മേല്‍ ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് ഹര്‍ഭജന്‍ തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചത്.