ഹർഭജൻ സിംഗ് ചെന്നൈ സൂപ്പർ കിങ്സ് വിട്ടു

മുൻ ഇന്ത്യൻ സ്പിൻ ബൗളർ ഹർഭജൻ സിംഗിനെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തില്ല. ഹർഭജൻ സിംഗ് തന്നെയാണ് അദ്ദേഹൻ സി എസ് കെ വിടുകയാണ് എന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് വൈകിട്ട് ക്ലബുകൾ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് ഹർഭജൻ ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. രണ്ടു വർഷം ചെന്നൈക്ക് വേണ്ടി കളിക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്നും ടീമിനും ആരാധകർക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

2018ൽ 2 കോടി നൽകി ആയിരുന്നു ഹർഭജനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ചെന്നൈക്ക് വേണ്ടി 24 മത്സരങ്ങൾ കളിച്ച താരം 23 വിക്കറ്റുകൾ നേടിയിരുന്നു. ഈ കഴിഞ്ഞ ഐ പി എല്ലിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ ഹർഭജൻ വിട്ടു നിന്നിരുന്നു.

Previous articleപ്രണോയിയുടെ ഗംഭീര തിരിച്ചുവരവ്, ജൊനാഥന്‍ ക്രിസ്റ്റിയ്ക്കെതിരെ വിജയം
Next articleബ്രൂണൊ ഫെർണാണ്ടാസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ഒലെ