പ്രണോയിയുടെ ഗംഭീര തിരിച്ചുവരവ്, ജൊനാഥന്‍ ക്രിസ്റ്റിയ്ക്കെതിരെ വിജയം

ആദ്യ ഗെയിം കൈവിട്ടുവെങ്കിലും ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ഇന്ത്യയുടെ എച്ച് എസ് പ്രണോയി. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ 75 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരം കീഴടക്കിയത്. 18-21, 21-16, 23-21 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ വിജയം.

പുരുഷ ഡബിള്‍സില്‍ അര്‍ജ്ജുന്‍-ധ്രുവ് സഖ്യം ന്യൂസിലാണ്ട് ടീമിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കി. 23-21, 21-17 എന്ന സ്കോറിനായിരുന്നു വിജയം. ഇന്ത്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ മനു അട്രി-സുമീത് റെഡ്ഡ കൂട്ടുകെട്ടിനെ കീഴടക്കി സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ടും രണ്ടാം റൗണ്ടില്‍ കടന്നു. 22-20, 28-26 എന്നിങ്ങനെയായിരുന്നു സ്കോര്‍.

Previous articleപാക്കിസ്ഥാനെതിരെ ടി20യില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക ഹെയിന്‍റിച്ച് ക്ലാസ്സെന്‍
Next articleഹർഭജൻ സിംഗ് ചെന്നൈ സൂപ്പർ കിങ്സ് വിട്ടു