ചെന്നൈ യുഎഇയില്‍ നേരത്തെ എത്തുന്നത് വിലക്കി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍

- Advertisement -

ഐപിഎല്‍ ആരംഭിക്കുന്നതിനും വളരെ നേരത്തെ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സ് യുഎഇയില്‍ എത്തുമെന്നാണ് ആദ്യം ടീം അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ചെന്നെയുടെ ഈ തീരുമാനത്തെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ വിലക്കുകയായിരുന്നു. ഓഗസ്റ്റ് 20ന് മുമ്പ് ഒരു ടീമും യുഎഇയില്‍ എത്തരുതെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം.

ചെന്നൈ ടീമിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത് യുഎഇയിലേക്ക് യാത്രയാകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം താരങ്ങളെല്ലാം ചെന്നൈയില്‍ എത്തുവാന്‍ ആണ് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടതെന്നാണ്. ഗവേണിംഗ് കൗണ്‍സിലുമായി വീണ്ടും ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചെന്നൈ ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ഉടന്‍ വരുമെന്നാണ് കരുതുന്നതെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അധികൃതര്‍ അറിയിച്ചത്. കോവിഡ് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം താരങ്ങളെല്ലാം ചെന്നൈയില്‍ എത്തി രണ്ട് ദിവസത്തിനുള്ളില്‍ യുഎഇയിലേക്ക് യാത്രയാകുക എന്നതായിരുന്നു തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് അധികാരികള്‍ വ്യക്തമാക്കി.

Advertisement