2016ന് ശേഷം ആദ്യമായി ഐപിഎലില്‍ അര്‍ദ്ധ ശതകം നേടി മാക്സ്വെല്‍

Glennmaxwell
- Advertisement -

ഐപിഎലില്‍ 2016 സീസണിന് ശേഷം ഇതാദ്യമായി അര്‍ദ്ധ ശതകം നേടി ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍. കഴിഞ്ഞ വര്‍ഷത്തെ മോശം ഫോമിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിലെത്തിയ മാക്സ്വെല്‍ വീണ്ടും റണ്‍സ് കണ്ടെത്തുവാന്‍ തുടങ്ങുകയായിരുന്നു. മുംബൈയ്ക്കെതിരെ ആദ്യ മത്സരത്തില്‍ 39 റണ്‍സ് നേടിയ താരം ഇന്ന് ടീമിന്റെ ബാറ്റിംഗ് നെടുംതൂണായി മാറി 59 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

2016ല്‍ ആണ് അവസാനമായി ഐപിഎലില്‍ താരം അര്‍ദ്ധ ശതകം നേടിയത്. 40 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് മാക്സ്വെല്ലിന്റെ ഐപിഎല്‍ അര്‍ദ്ധ ശതകം വീണ്ടും എത്തുന്നത്.

Advertisement