ജോര്‍ജ്ജ് ഗാര്‍ട്ടൺ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ

Georgegarton2

ഐപിഎലിന്റെ യുഎഇ ലെഗിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ജോര്‍ജ്ജ് ഗാര്‍ട്ടൺ ഉണ്ടാകും. എട്ട് വിദേശ താരങ്ങളെന്ന ആര്‍സിബിയുടെ ക്വാട്ട ഇതോടെ പൂര്‍ത്തിയാകുന്നു. നേരത്തെ വനിന്‍ഡു ഹസരംഗ, ദുഷ്മന്ത ചമീര, ടിം ഡേവിഡ് എന്നിവരെയും ടീം സ്വന്തമാക്കിയിരുന്നു.

ആഡം സംപ, ഡാനിയേൽ സാംസ്, കെയിന്‍ റിച്ചാര്‍ഡ്സൺ എന്നിവര്‍ക്ക് പുറമെ ഫിന്‍ അല്ലെന്‍, സ്കോട്ട് കുഗ്ഗെലൈന്‍ എന്നിവരുടെ സേവനം ഇത്തവണ ആര്‍സിബിയ്ക്ക് ഉണ്ടാകില്ല. ഇതിന് പകരക്കാരെയാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

ദി ഹണ്ട്രെഡിൽ 9 മത്സരങ്ങളിൽ നിന്ന് ഗാര്‍ട്ടൺ പത്ത് വിക്കറ്റ് നേടിയിരുന്നു.

Previous articleലീഗ് കപ്പ് മൂന്നാം റൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ് ഹാം എതിരാളികൾ, ചെൽസിക്ക് ആസ്റ്റൺ വില്ല
Next articleമാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനുള്ള ശ്രമങ്ങൾ സജീവമാക്കി ക്രിസ്റ്റ്യാനോ