വനിതകളുടെ പ്രീമിയർ ലീഗും ഐ.പി.എല്ലിനൊപ്പം നടത്തുമെന്ന് സൗരവ് ഗാംഗുലി

- Advertisement -

വനിതകളുടെ ടി20 ചലഞ്ച് ടൂർണമെന്റ് ഇത്തവണത്തെ ഐ.പി.എല്ലിനൊപ്പം നടത്തുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. യു.എ.ഇയിൽ സെപ്റ്റംബർ 19 മുതൽ തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനൊപ്പം വനിതകളുടെ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐയുടെ ശ്രമമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

വനിതാ പ്രീമിയർ ലീഗ് എന്തായാലും നടക്കുമെന്നും വനിതകളുടെ ക്രിക്കറ്റിന് ബി.സി.സി.ഐ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇപ്പോൾ നിലവിൽ മൂന്ന് ടീമുകളാണ് വനിതാ ഐ.പി.എല്ലിൽ ഉള്ളത്. അതിന്റെ കൂടെ ഒരു ടീമിനെ കൂടെ ചേർത്ത് വനിത ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. നവംബർ 1 മുതൽ 10 വരെ ടൂർണമെന്റ് നടത്താനാണ് ബി.സി.സി.ഐയുടെ ശ്രമമെന്നും അതിനു മുൻപ് വനിതാ ടീമിന് പരിശീലനം ക്യാമ്പ് ഒരുക്കുമെന്നും ഗാംഗുലി പറഞ്ഞു.

Advertisement