മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടത്തിനായി പോരാടണം എന്ന് ബെർബ

- Advertisement -

അടുത്ത സീസൺ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീട പോരാട്ടത്തിൽ ഉണ്ടാകണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിൽ കളിക്കുന്നുണ്ട്. എന്നാൽ അത് പോര. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും കിരീട പോരാട്ടത്തിൽ ഉണ്ടാകേണ്ടതുണ്ട്. അത് യുണൈറ്റഡിന് എത് ഘട്ടത്തിലും നിർബന്ധമാണ് എന്നും ബെർബ പറയുന്നു. സിറ്റിയെയും ലിവർപൂളിനെയും ചാലഞ്ച് ചെയ്യാൻ യുണൈറ്റഡ് ഇനിയും ടീം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും ബെർബ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സെന്റർ ബാക്കിനെയും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെയും ഒരു റൈറ്റ് വിങ്ങറെയും ഒരു റൈറ്റ് ബാക്കിനെയും വാങ്ങേണ്ടതുണ്ട് എന്ന് ബെർബ പറഞ്ഞു. റൈറ്റ് ബാക്കിൽ വാൻ ബിസാക ഉണ്ടെങ്കിലും ബിസാകയ്ക്ക് വിശ്രമം നൽകാൻ പോലും ഒരു തരം യുണൈറ്റഡിൽ ഇല്ല എന്ന് ബെർബ പറയുന്നു. ബ്രൂണോയുടെ വരവ് ടീമിന് ഒത്തിണക്കം നൽകിയെന്നും അടുത്ത സീസൺ ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്നും ബെർബ പറഞ്ഞു.

Advertisement