ഐ.പി.എല്ലിൽ കാണികളെ അനുവദിക്കുന്നത് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കും

Mumbaiindians
- Advertisement -

2021ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുന്നത് അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാണികളെ അനുവദിക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ബി.സി.സി.ഐ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അതിന് അനുസരിച്ച് കാണികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 9ന് ആരംഭിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയത്. മെയ് 30ന് ഫൈനൽ നടക്കുന്ന രീതിയിലാണ് ഐ.പി.എൽ ഫിക്സ്ചറുകൾ ക്രമീകരിച്ചിരിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വെച്ചാണ് ഈ വർഷത്തെ ഐ.പി.എൽ മത്സരങ്ങൾ നടക്കുക.

Advertisement