ഗംഭീറിന്റെ ക്യാപ്റ്റന്‍സി മികച്ചത്, താരങ്ങളെ പിന്തുണയ്ക്കുന്ന ക്യാപ്റ്റനായിരുന്നു ഗംഭീറെന്ന് യൂസഫ് പത്താന്‍

ഗൗതം ഗംഭീറിന് കീഴില്‍ ഐപിഎലില്‍ കളിച്ച് കിരീടം നേടിയ താരമാണ് യൂസഫ് പത്താന്‍. താന്‍ കളിച്ച രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളിലെയും ക്യാപ്റ്റന്മാരെക്കുറിച്ച് മികച്ച അഭിപ്രായമാണ് പത്താനുള്ളത്. ഗംഭീറിന്റെ ക്യാപ്റ്റന്‍സി അതുല്യമാണെന്ന് പറഞ്ഞ പത്താന്‍ ടീമംഗങ്ങളെ പിന്തുണയ്ക്കുന്ന ഒരു ക്യാപ്റ്റനാണ് ഗംഭീറെന്നും വ്യക്തമാക്കി.

രണ്ട് തവണയാണ് ഗംഭീറിന് കീഴില്‍ ഐപിഎല്‍ കിരീടം നേടുവാന്‍ കൊല്‍ക്കത്തയ്ക്കായത്. 2012, 14 സീസണുകളിലെ വിജയത്തില്‍ പത്താനും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ഏഴ് വര്‍ഷമാണ് താന്‍ ഗംഭീറിന് കീഴില്‍ കളിച്ചത്. അദ്ദേഹത്തിന്റെ പദ്ധതികളെല്ലാം മികച്ചതായിരുന്നുവെന്നും അത് മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ താരത്തിന് കഴിഞ്ഞിരുന്നുവെന്നും പത്താന്‍ പറഞ്ഞു.

താരങ്ങളും ടീം മാനജ്മെന്റും സപ്പോര്‍ട്ട് സ്റ്റാഫുമായെല്ലാം മികച്ച രീതിയില്‍ ഇടപഴയകുവാന്‍ ഗംഭീറിന് കഴിഞ്ഞിരുന്നുവെന്നും അതെല്ലാം ടീമെന്ന നിലയില്‍ കൊല്‍ക്കത്തയെ സഹായിച്ചുവെന്നും പത്താന്‍ വ്യക്തമാക്കി.

Previous article“ടൊണാലിക്ക് വേണ്ടി ബാഴ്സലോണ വൻ ഓഫറായിരുന്നു നൽകിയത്”
Next articleബാഴ്സലോണയിൽ അഞ്ചു താരങ്ങൾക്ക് കൊറോണ ഉണ്ടായിരുന്നു