ബാഴ്സലോണയിൽ അഞ്ചു താരങ്ങൾക്ക് കൊറോണ ഉണ്ടായിരുന്നു

ബാഴ്സലോണയിലെ അഞ്ചു താരങ്ങൾക്ക് നേരത്തെ കൊറോണ ഉണ്ടായിരുന്നു എന്ന് ക്ലബ് അറിയിച്ചു. കൊറോണ രോഗം പകരുന്നതിന്റെ ആദ്യ ഘട്ടത്തിൽ ആയിരുന്നു ബാഴ്സലോണയിലെ അഞ്ച് സീനിയർ താരങ്ങൾക്ക് കൊറോണ ബാധിച്ചത്. 2 ടെക്നിക്കൽ സ്റ്റാഫുകൾക്കും കൊറൊണ പോസിറ്റീവ് ആയിരുന്നു. എന്നാൽ ഇവർ ആരൊക്കെ ആണെന്ന് ക്ലബ് വ്യക്തമാക്കിയില്ല.

താരങ്ങൾക്ക് ആർക്കും രോഗ ലക്ഷണം ഇല്ലായിരുന്നു എന്നും ബാഴ്സലോണ പറഞ്ഞു. എല്ലാവർക്കും കൊറോണ ഭേദമായ ശേഷമാണ് ബാഴ്സലോണ ഈ വാർത്ത പുറത്ത് വിടുന്നത്. എന്നാൽ ആരൊക്കെയാണ് ഈ താരങ്ങൾ എന്ന് ബാഴ്സലോണ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

Previous articleഗംഭീറിന്റെ ക്യാപ്റ്റന്‍സി മികച്ചത്, താരങ്ങളെ പിന്തുണയ്ക്കുന്ന ക്യാപ്റ്റനായിരുന്നു ഗംഭീറെന്ന് യൂസഫ് പത്താന്‍
Next articleആകാശ് ചോപ്രയുടെ ലോക ഏകദിന ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും