ഫ്രീയും റിലാക്സ്ഡും ആയ ബാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കണമെന്നാണ് തങ്ങളുടെ ലക്ഷ്യം – സംഗക്കാര

Sanjusangakkara
- Advertisement -

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെയും ഫ്രാഞ്ചൈസിയുടെയും ലക്ഷ്യം ഫ്രീയും റിലാക്സ്ഡും ആയ ബാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കണമെന്നുള്ളതാണെന്ന് പറഞ്ഞ് ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര. ഓരോ താരത്തോടും അവരുടെ റോളുകള്‍ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ചുള്ള തീരുമാനം ആയിട്ടില്ലെന്നും അതിന്റെ കാര്യത്തില്‍ തീരുമാനം താരങ്ങളുടെ കൂടെ അഭിപ്രായം നേടിയ ശേഷമാവുമെന്നും സംഗക്കാര വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ജോസ് ബട്‍ലറിന് പകരം ബെന്‍ സ്റ്റോക്സിനെയാണ് ഓപ്പണിംഗില്‍ രാജസ്ഥാന്‍ പരീക്ഷിച്ചത്. ജോസ് ബട്‍ലര്‍ക്ക് തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷനാണ് ഓപ്പണിംഗ് എന്നാണ് താരം തന്നെ പറഞ്ഞിട്ടുള്ളത്. ടീമിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുക എന്നതാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണെയും സംഗക്കാരയെയും സംബന്ധിച്ച വലിയ വെല്ലുവിളി.

യശസ്വി ജൈസ്വാലിനൊപ്പം ആര് ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും എന്നതാണ് ആദ്യത്തെ പ്രധാന ചോദ്യം. മുഴുവന്‍ സ്ക്വാഡും ലഭ്യമാണെങ്കില്‍ ഏറ്റവും ബാലന്‍സ്ഡ് സൈ‍ഡിനെ ഇറക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും സംഗക്കാര വ്യക്തമാക്കി.

Advertisement