ചെന്നൈയില്‍ നിന്ന് വിടവാങ്ങുന്നതില്‍ സന്തോഷം – ഓയിന്‍ മോര്‍ഗന്‍

Eoinmorganviratkohli
- Advertisement -

ചെന്നൈയിലെ പിച്ച് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. കൊല്‍ക്കത്തയുടെ ഇനിയുള്ള മത്സരങ്ങള്‍ ചെന്നൈയില്‍ അല്ല എന്നത് ഏറെ ആശ്വാസം നല്‍കുന്നുവെന്നും ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ഇന്നലത്തെ മത്സരത്തിലെ പിച്ച് മെച്ചപ്പെട്ടതായിരുന്നുവെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച വിക്കറ്റായിരുന്നുവെന്നും മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

ബാംഗ്ലൂര്‍ തങ്ങള്‍ വിചാരിച്ചതിലും അധികം റണ്‍സാണ് ഇന്നലെ നേടിയതെന്നും ചെറിയ പിഴവുകള്‍ പോലും അവരുടെ ബാറ്റ്സ്മാന്മാര്‍ മുതലാക്കുന്നതാണ് കണ്ടതെന്നും കൊല്‍ക്കത്ത തങ്ങളുടെ ചേസിംഗില്‍ മികച്ച രീതിയില്‍ പൊരുതി നോക്കിയെങ്കിലും അവസാന കടമ്പ കടക്കുവാന്‍ ടീമിന് സാധിച്ചില്ലെന്നും മോര്‍ഗന്‍ സൂചിപ്പിച്ചു.

മുംബൈിലെ സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നും തങ്ങള്‍ അവിടെ നടക്കുന്ന മത്സരങ്ങള്‍ വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും മോര്‍ഗന്‍ പറഞ്ഞു. ചേസിംഗില്‍ താളം കണ്ടെത്തുവാന്‍ കൊല്‍ക്കത്തയ്ക്കായില്ലെന്നും ഒരു ഘട്ടത്തില്‍ റസ്സലിന് മാത്രമേ ടീമിനെ വിജയത്തിലേക്ക് എത്തിക്കുവാനാകൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതും ടീമിന് തിരിച്ചടിയായെന്നും മോര്‍ഗന്‍ പറഞ്ഞു.

 

Advertisement