രാജസ്ഥാന് വേണ്ടി കളിച്ചത് മികച്ച അനുഭവം, അവിടുള്ള ഓരോ നിമിഷവും ആസ്വദിച്ചു

- Advertisement -

രാജസ്ഥാന്‍ റോയല്‍സില്‍ താന്‍ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചുരുന്നുവെന്ന് പറഞ്ഞ് ടീം റിലീസ് ചെയ്ത ലിയാം ലിവിംഗ്സ്റ്റണ്‍. അവിടെ ചിലവഴിച്ച ഒരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നുവെന്നും കളിക്കാരെല്ലാവരും തന്നെ മഹാന്മാരായിരുന്നുവെന്നും തനിക്ക് ടീമിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലിവിംഗ്സ്റ്റണ്‍ പറഞ്ഞു.

ഈ സീസണില്‍ താരത്തെ റിലീസ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍. ഇതോടെ ഐപിഎല്‍ കളിക്കാതെ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ ശ്രദ്ധ ചെലു്തുവാന്‍ താരം തീരുമാനിച്ചു.

ഐപിഎല്‍ അനുഭവം തനിക്ക് ആസ്വാദ്യമായിരുന്നുവെങ്കിലും ഇത്തവണ താന്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലിയാം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്ന മോഹത്തോടെയാണ് ഈ നീക്കമെന്നും ലിയാം വ്യക്തമാക്കി.

ഐപിഎല്‍ കളിക്കുന്നില്ലെങ്കിലും ലിവിംഗ്സ്റ്റണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബിഗ് ബാഷ്, ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗ് ഇവയില്‍ എല്ലാം സജീവമായി തന്നെയുണ്ടാകും.

Advertisement