കോവിഡ് ടെസ്റ്റ് നെഗറ്റീവായി, ദിഷാന്ത് യാഗ്നിക് രാജസ്ഥാനൊപ്പം ചേരും

- Advertisement -

രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് കോച്ച് ദിഷാന്ത് യാഗ്നിക് ദുബായിയില്‍ ടീമിനൊപ്പം ഉടന്‍ ചേരും. നേരത്തെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താരം കോവിഡ് പോസിറ്റീവായതിനാല്‍ ടീമിനൊപ്പം ഐപിഎലിനായി യാത്ര ചെയ്തിരുന്നില്ല. ഇപ്പോള്‍ ടെസ്റ്റ് നെഗറ്റീവ് ആയതോടെ താരം വീണ്ടും ടീമിനൊപ്പം ചേരുവാന്‍ യാത്രയാകുമെന്നാണ് അറിയുന്നത്.

ദുബായിയില്‍ താരം എത്തുമ്പോള്‍ വീണ്ടും പരിശോധനയുണ്ടാകും. അതിന് ശേഷൺ മൂന്ന് ടെസ്റ്റുകള്‍ കൂടി താരം സെല്‍ഫ് ഐസൊലേഷനില്‍ കഴിയുമ്പോള്‍ നടത്തും. അതിന് ശേഷം മാത്രമേ താരത്തിനെ സ്ക്വാഡിനൊപ്പം ചേരുവാന്‍ സമ്മതിക്കുകയുള്ളു. ഈ മൂന്ന് ടെസ്റ്റുകളിലും നെഗറ്റീവ് ആകുകയെന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം.

Advertisement