ഈ ട്രോഫി ഞങ്ങള്‍ക്ക് വേണമായിരുന്നു, ലഭിയ്ക്കാത്തതിൽ നിരാശയുണ്ട് – ജോസ് ബട്‍ലര്‍

Sanjusamsonrajasthan

ഐപിഎൽ ഫൈനലില്‍ ഒഴികെ ടൂര്‍ണ്ണമെന്റിൽ തന്റെ എല്ലാ പ്രതീക്ഷകളും മറികടക്കുന്ന പ്രകടനം ആണ് തന്റെ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എന്നാൽ ഈ കപ്പ് തങ്ങള്‍ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നുവെന്നും അത് നേടാനാകാത്തതിൽ വലിയ നിരാശയുണ്ടെന്നും പറഞ്ഞ് ഐപിഎലിലെ ഓറഞ്ച് ക്യാപ് ഉടമ ആയ ജോസ് ബട്‍ലര്‍

ഹാര്‍ദ്ദിക്കിനും സംഘത്തിനും ആശംസ അറിയിച്ച ബട്ലര്‍ അവര്‍ കിരീടം അര്‍ഹിക്കുന്ന പ്രകടനം ആണ് പുറത്തെടുത്തതെന്നും ബട്‍ലര്‍ പറഞ്ഞു. മികച്ച ടീമിൽ പരസ്പരം നല്ല വിശ്വാസം ആണ് താരങ്ങള്‍ക്കിടയിലുള്ളതെന്നും അത് തന്നെയാണ് രാജസ്ഥാന്റെ നിരയിലും ഉള്ളതെന്ന് ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

നിരാശയുണ്ടാകുന്നത് സ്വാഭാവികം ആണെന്നും നിര്‍ഭാഗ്യമെന്ന് പറയട്ടേ തന്റെ കരിയറിൽ താന്‍ ഒട്ടേറെ ഫൈനലുകള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ബട്‍ലര്‍ കൂട്ടിചേര്‍ത്തു.

Previous articleഇന്ത്യയ്ക്കായി ലോകകപ്പ് നേടണം – ഹാര്‍ദ്ദിക് പാണ്ഡ്യ
Next articleബാറ്റിംഗ് തന്നെയാണ് തനിക്ക് ആദ്യ പരിഗണന, സഞ്ജുവിന്റെ വിക്കറ്റ് നേടിയപ്പോള്‍ തന്നെ കാര്യങ്ങള്‍ വരുതിയിലാക്കാമെന്ന് മനസ്സിലായി – ഹാര്‍ദ്ദിക് പാണ്ഡ്യ