വിരമിക്കൽ ഉടൻ ഇല്ല, 2021ലും ധോണി ഐ.പി.എൽ കളിക്കും

2021ൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമെന്ന് മുൻ ബി.സി.സി.ഐ പ്രസിഡണ്ട് എൻ ശ്രീനിവാസൻ. ധോണി 2021ലും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമെന്നും അടുത്ത വർഷം ധോണി ലേലത്തിൽ പങ്കെടുക്കുമെന്നും തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ധോണിയെ നിലനിർത്തുമെന്നും ശ്രീനിവാസൻ പറഞ്ഞു.. നേരത്തെ തന്നെ ഈ വർഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട്‌ തോറ്റതിന് ശേഷം ധോണി ഇതുവരെ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായി ധോണി ജാർഖണ്ഡ് രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയത് മുതൽ മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ്.

Previous articleടോസ്സിൽ ഭാഗ്യമില്ലാതെ ഇന്ത്യ, ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്
Next articleരാജസ്ഥാനെതിരെ നാണംകെട്ട് കേരളം