ടോസ്സിൽ ഭാഗ്യമില്ലാതെ ഇന്ത്യ, ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിക്കെതിരായ നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരമടക്കം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയയാണ് ടോസ് നേടിയത്.

കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു രോഹിത് ശർമ്മയും ശിഖർ ധവാനും ഇന്ത്യൻ ടീമിൽ ഉൾപെട്ടിട്ടുണ്ട്. അതെ സമയം ആദ്യ ഏകദിനത്തിൽ കൺകഷൻ മൂലം പുറത്തുപോയ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും കളിക്കുന്നില്ല.

ഓസ്‌ട്രേലിയ കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. കെയ്ൻ റിച്ചാർഡ്സണ് പകരം ജോഷ് ഹസൽവുഡ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

India: Shikhar Dhawan, Rohit Sharma, Virat Kohli (c), Shreyas Iyer, KL Rahul (wk), Manish Pandey, Ravindra Jadeja, Kuldeep Yadav Navdeep Saini Mohammed Shami, Jasprit Bumrah

Australia: Aaron Finch (c), David Warner, Marnus Labuschagne, Steven Smith, Alex Carey (wk), Ashton Turner, Ashton Agar, Pat Cummins, Mitchell Starc, Josh Hazlewood, Adam Zampa