ധോണി ആവാൻ ആർക്കും കഴിയില്ല എന്ന് സഞ്ജു സാംസൺ

Images (51)

ഈ സീസൺ ഐ പി എല്ലിൽ രാജാസ്ഥാൻ റോയൽസിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും. വിക്കറ്റ് കീപ്പർ കൂടിയായ സാംസണ് ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയെ പോലെ ആകാൻ പറ്റുമോ എന്ന ചോദ്യത്തിന് ധോണിയെ പോലെ ആകാൻ ധോണിക്ക് മാത്രമെ സാധിക്കുകയുള്ളൂ എന്ന് സഞ്ജു പറഞ്ഞു. ഇനി ആർക്കും ധോണി ആകാൻ കഴിയും എന്ന് തനിക്ക് തോന്നുന്നില്ല എന്നും സഞ്ജു പറഞ്ഞു.

തനിക്ക് സഞ്ജു സാംസൺ ആയാൽ മതി. അതു മതിയാകും എന്നും സഞ്ജു പറഞ്ഞു. ആരാധകർ തനിക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ രാജസ്ഥാന് മികച്ച ടീമാണ്. ആരാധകരുടെ മുഖത്ത് പുഞ്ചിരി കൊണ്ട് വരുന്ന പ്രകടനമായിരിക്കും ഇത്തവണ രാജാസ്ഥാനിൽ നിന്ന് കാണാൻ ആവുക എന്നും സഞ്ജു പറഞ്ഞു.