മുരിയലിന്റെ ഇരട്ട ഗോളുകൾ, അറ്റലാന്റ മൂന്നാം സ്ഥാനത്ത്

Img 20210403 202426

സീരി എയിൽ മറ്റൊരു വിജയവുമായി അറ്റലാന്റ മൂന്നാം സ്ഥാനത്തേക്ക് എത്തി. ഇന്ന് ഉഡിനെസെയെ നേരിട്ട അറ്റലാന്റ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഒരു ത്രില്ലർ തന്നെ ആയിരുന്നു ഇന്ന് അറ്റലാന്റയുടെ ഹോം ഗ്രൗണ്ടിൽ കണ്ടത്. മുരിയലിന്റെ ഗോളുകളാണ് അറ്റലാന്റക്ക് വിജയം നൽകിയത്.

19ആം മിനുട്ടിൽ ആയിരുന്നു അറ്റലാന്റയുടെ ആദ്യ ഗോൾ. പെസിനയുടെ പാസിൽ നിന്നായിരുന്നു മുരിയലിന്റെ ഫിനിഷ്. പിന്നാലെ 43ആം മിനുട്ടിൽ മുരിയൽ രണ്ടാം ഗോളും നേടി. ആ ഗോൾ ഒരുക്കിയത് മലിനോവ്സ്കി ആയിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് പെരേരയിലൂടെ ഒരു ഗോൾ മടക്കികൊണ്ട് ഉഡിനെസെ കളി ആവേശകരമാക്കി. 61ആം മിനുട്ടിൽ സപാറ്റയുടെ ഗോൾ വീണ്ടും അറ്റലാന്റയ്ക്ക് രണ്ട് ഗോൾ ലീഡ് നൽകി. പക്ഷെ വീണ്ടും ഒരു ഗോൾ മടക്കികൊണ്ട് ഉഡിനെസെ അറ്റലാന്റയെ സമ്മർദ്ദത്തിലാക്കി. 71ആം മിനുട്ടിൽ ലാർസൻ ആയിരുന്നു ഉഡിനെസെ ഗോൾ നേടിയത്. എങ്കിലും അവസാനം വരെ ഡിഫൻഡ് ചെയ്ത് അറ്റലാന്റ മൂന്ന് പോയിന്റ് സ്വന്തമാക്കി.

ഈ വിജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി അറ്റലാന്റ നാലാമത് നിൽക്കുന്നു. യുവന്റസിനെ ആണ് അറ്റലാന്റ മറികടന്നത്.