ധോണി മാസ്റ്റർ ആണെന്ന് കാറ്റിച്

20210411 085853
Credit: Twitter

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി മാസ്റ്റർ ആണെന്ന് ആർ സി ബി പരിശീലകൻ കാറ്റിച്. ഇന്ന് വാങ്കടെയിൽ വെച്ച് സി എസ് കെയെ നേരിടാൻ ഒരുങ്ങുകയാണ് ആർ സി ബി. ധോണി ഒരു മാസ്റ്റർ ആണെന്നും സി എസ് കെ ടീമിനോട് തങ്ങൾക്ക് വലിയ ബഹുമാനം ആണെന്നും കാറ്റിച് പറഞ്ഞു. മൂന്ന് വിജയങ്ങളുമായി സി എസ് കെ നല്ല ഫോമിൽ ആണെന്നും അവരെ തോൽപ്പിക്കുക എളുപ്പമാകില്ല എന്നും കാറ്റിച് പറയുന്നു.

ചെന്നൈക്ക് ഒരുപാട് നല്ല താരങ്ങൾ ഉണ്ട് എന്നും ഇന്ന് വാങ്കടയിൽ നല്ല ഒരു മത്സരം കാണാമെന്നും കാറ്റിച് പറഞ്ഞു. അവർക്ക് നല്ല വലിയ ബാറ്റിങ് ലൈനപ്പ് ആണ്. അതാണ് അവർക്ക് തുടക്കത്തിൽ തന്നെ അറ്റാക്ക് ചെയ്ത് കളിക്കാൻ സാധിക്കുന്നത് എന്നും കാറ്റിച് പറഞ്ഞു. എന്നാൽ ആർ സി ബിയുടെ ബൗളിംഗ് നിര ഫോമിലാണ് എന്ന് കാറ്റിചും ഓർമ്മിപ്പിച്ചു. ലീഗിൽ ഒന്നമതും രണ്ടമതും ഉള്ള ടീമുകളാണ് ആർ സി ബിയും ചെന്നൈ സൂപ്പർ കിംഗ്സും.