ഇന്ത്യയിലേക്ക് തന്നെ മടങ്ങിവരും എന്ന് മാർസലീനോ

ബ്രസീൽ ക്ലബിലേക്ക് പോയി എങ്കിലും താൻ തിരികെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തന്നെ എത്തും എന്ന് മുൻ എ ടി കെ മോഹൻ ബഗാൻ താരം മാർസലീനോ. ബ്രസീലിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ‌ തൊബതെയിൽ മാർസെലീനോ കഴിഞ്ഞ ദിവസം കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിനർത്ഥം താൻ ഇന്ത്യ വിട്ടു എന്നല്ല എന്ന് മാർസലീനോ പറയുന്നു. ബ്രസീലിലെ ലീഗ് ചെറുത് ആണെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുമ്പോഴും തന്റെ അവിടുത്തെ കരാർ കഴിയുമെന്നും മാർസലീനോ പറഞ്ഞു.

അവസാനമായി എ ടി കെ മോഹൻ ബഗാന് വേണ്ടിയായിരുന്നു മാർസെലീനോ ഐ എസ് എല്ലിൽ കളിച്ചത്. ഒഡീഷ വിട്ട് കഴിഞ്ഞ സീസൺ പകുതിക്ക് ആയിരുന്നു മാർസെലീനോ ബഗാനിൽ എത്തിയത് 2016ൽ ഡെൽഹി ഡൈനാമോസിലൂടെ ആയിരുന്നു മാർസെലീനോ ആദ്യമായി ഇന്ത്യയിൽ എത്തിയത്. ആ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ താരത്തിനായിരുന്നു‌. അതിനു ശേഷം പൂനെ സിറ്റി, ഹൈദരാബാദ് എന്നിവർക്കായും കളിച്ചു.