“താൻ ചെന്നൈ ആരാധകരുടെ ‘തല’ തന്നെ”

- Advertisement -

ചെന്നൈ സൂപ്പർ കിംഗ്സ് ഫാൻസ് തന്നെ തല എന്ന് വിളിക്കുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളൂ എന്ന് ചെന്നൈയുടെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. തല എന്ന് വെച്ചാൽ സഹോദരൻ എന്നാണ് അർത്ഥം. തന്നെ ഒരു മൂത്ത സഹോദരനെ പോലെയാണ് ചെന്നൈ ആരാധകർ കണക്കാക്കുന്നത് എന്ന് ധോണി പറഞ്ഞു. ചെന്നൈ ആരാധകർ കാണിക്കുന്ന സ്നേഹം തനിക്ക് നേരിട്ട് അറിയാൻ പറ്റുന്നുണ്ട് എന്നും ധോണി പറഞ്ഞു.

താൻ ചെന്നൈയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ ആരാധകർ തല എന്ന് വിളിച്ചു കൊണ്ട് വരാർ ഉണ്ട്. അവർ സ്നേഹം പ്രകടിപ്പിക്കുന്നതാണ് അത്. ധോണി പറഞ്ഞു. നീണ്ട കാലമായി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്ന ധോണി കഴിഞ്ഞ ദിവസം മുതൽ ചെന്നൈക്ക് ഒപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

Advertisement