ബാഴ്സലോണ നൽകിയ ഓഫർ താൻ നിരസിച്ചതാണെന്ന് റൊണാൾഡ് കോമൻ

- Advertisement -

ബാഴ്സലോണ തനിക്ക് പരിശീലക സ്ഥാനം ഓഫർ ചെയ്തത് ആണെന്നും അത് താൻ നിരസിക്കുകയായിരുന്നു എന്നും ഹോളണ്ട് പരിശീലകനും മുൻ ബാഴ്സലോണ താരവുമായ റൊണാൾഡ് കോമൻ. വാൽവെർദെയെ പുറത്താക്കിയ സമയത്തായിരുന്നു തന്നെ ബാഴ്സലോണ സമീപിച്ചത് എന്ന് കോമൻ പറഞ്ഞു. എന്നാൽ ഹോളണ്ടിന്റെ പരിശീല സ്ഥാനത്ത് താൻ ഉള്ളപ്പോൾ തനിക്ക് അത് ഉപേക്ഷിച്ച് വരാൻ ആകില്ല എന്ന് ബാഴ്സലോണയോട് പറയുകയാണ് ചെയ്തത്. കോമൻ പറഞ്ഞു.

കോമന്റെ കീഴിൽ ഹോളണ്ട് മികച്ച ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്. യുവേഫ നേഷൺസ് ലീഗിന്റെ ഫൈനലിൽ എത്തിയ ഹോളണ്ട യൂറോ കപ്പിനും യോഗ്യത നേടിയിരുന്നു. ഈ അവസരത്തിൽ ജോലി വിടാൻ കോമൻ തയ്യാറായില്ല. അതാണ് ബാഴ്സലോണ സെറ്റിയെനിലേക്ക് നീങ്ങാൻ കാരണം. എന്നാൽ ഭാവിയിൽ കോമൻ ബാഴ്സലോണയിൽ പരിശീലകനായി എത്തും എന്നാണ് കരുതപ്പെടുന്നത്.

Advertisement