ദേവ്ദത്തിന്റെ ഇന്നിംഗ്സിന് വേഗതയില്ലെന്ന വിമര്‍ശനത്തിന് താരം ബാറ്റിലൂടെ മറുപടി നല്‍കി – വിരാട് കോഹ്‍ലി

Viratdevdutt

ദേവ്ദത്ത് പടിക്കല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പുറത്തെടുത്ത മിന്നും പ്രകടനം മുന്തിയ ഇന്നിംഗ്സ് ആയിരുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. കഴിഞ്ഞ സീസണിലും താരം മികച്ച രീതിയില്‍ ബാറ്റ് വീശിയെന്നും 30കളിലേക്ക് കടന്നാല്‍ താരത്തിന്റെ ഇന്നിംഗ്സിന് വേഗതയില്ലെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് താരം കൊടുത്തതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

താരത്തിന്റെ ഉയരം എതിര്‍‍ഭാഗത്തെ ബൗളര്‍മാരുടെ ലെംഗ്ത്തിന് പ്രശ്നമുണ്ടാക്കുവാന്‍ കാരണമായി എന്നും കോഹ്‍ലി പറഞ്ഞു. ദേവ്ദത്ത് മികച്ച രീതിയില്‍ മറുവശത്ത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് നഷ്ടമാകുന്നില്ല എന്ന് മാത്രമാണ് താന്‍ ഉറപ്പാക്കുവാന്‍ ശ്രമിച്ചതെന്നും കോഹ്‍ലി പറഞ്ഞു.