ഡെൽഹി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കൊറോണ പോസിറ്റീവ്

Images (78)
- Advertisement -

ഐ പി എല്ലിൽ വീണ്ടും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഐ പി എല്ലിന്റെ വേദി ആയ ഡെൽഹി കോട്ല സ്റ്റേഡിയത്തിൽ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കൊറോണ പോസിറ്റീവ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ആകെ ഇരുപതോളം ഗ്രൗണ്ട് സ്റ്റാഫുകളാണ് ഇപ്പോൾ കോട്ലയിൽ ഉള്ളത്. ഇവർ ബയോ ബബിളിന് അകത്തായിട്ടും കൊറോണ ഇവരിലേക്ക് എത്തിയത് ആശങ്ക നൽകുന്നു.

കൂടുതൽ പേരിലേക്ക് ബയോ ബബിളിലേക്കും കൊറോണ പകരാതെ ഇരിക്കേണ്ടതു കൊണ്ട് മുഴുവൻ ഗ്രൗണ്ട് സ്റ്റാഫുകളെയും ഐസൊലേഷനിലേക്ക് മാറ്റി. ഇന്ന് തന്നെ കൊൽക്കത്ത നൗറ്റ് റൈഡേഴ്സിന്റെ രണ്ടു താരങ്ങൾക്കും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്ന് ഒഫീഷ്യൽസിനും കൊറോണ സ്ഥിരീകരിച്ചിരുന്നു‌.

Advertisement