ഇന്ന് വമ്പന്മാരുടെ പോരാട്ടം, ടോസ് നേടി ശ്രേയസ്സ് അയ്യര്‍, ഡല്‍ഹി ക്യാപിറ്റല്‍സില്‍ രണ്ട് വലിയ മാറ്റം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടം നടക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി നിരയിലുള്ളത്. ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറും ടീമില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ അലെക്സ് കാറെയും അജിങ്ക്യ രഹാനെയും ടീമിലേക്ക് എത്തുന്നു.

അതെ സമയം മുംബൈ ഇന്ത്യന്‍സ് മാറ്റങ്ങളില്ലാതെയുമാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് Prithvi Shaw, Shikhar Dhawan, Ajinkya Rahane, Shreyas Iyer(c), Alex Carey(w), Marcus Stoinis, Axar Patel, Harshal Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje

മുംബൈ ഇന്ത്യന്‍സ് : Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah