ഷിമ്രണ്‍ ഹെറ്റ്മ്യറിനായി മൂന്ന് ടീമുകള്‍ രംഗത്ത്, ഒടുവില്‍ താരത്തെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

വിന്‍ഡീസ് വെടിക്കെട്ട് താരം ഷിമ്രണ്‍ ഹെറ്റ്മ്യറിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് . 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 7.75 കോടി രൂപ നല്‍കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയില്‍ ആയിരുന്ന താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല.

തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലായിരുന്നു പോരെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തിയതോടെ കൊല്‍ക്കത്ത പിന്മാറുന്നതാണ് കണ്ടത്. പിന്നീട് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ഹെറ്റ്മ്യറിനായി രംഗത്തെത്തിയതോടെ ലേലം വിളി കൊഴുക്കുകയായിരുന്നു.

Previous articleകറാച്ചി ടെസ്റ്റില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍, ശ്രീലങ്കയുടെ മൂന്ന് വിക്കറ്റ് നഷ്ടം
Next articleഅടിസ്ഥാന വിലയ്ക്ക് കില്ലര്‍ മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്, സൗരഭ് തിവാരി മുംബൈയിലേക്ക്