ഡല്‍ഹി ക്യാപിറ്റല്‍സും ക്വാറന്റീനില്‍

Delhicapitals
- Advertisement -

ഡല്‍ഹി ക്യാപിറ്റല്‍സിനോടും ക്വാറന്റീനില്‍ പോകുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പില്‍ കൊറോണ വന്നെത്തിയതിനെത്തുടര്‍ന്നാണ് ഈ നീക്കം.

കൊല്‍ക്കത്ത തങ്ങളുടെ അവസാന മത്സരത്തില്‍ ഏപ്രില്‍ 29ന് ഡല്‍ഹിയുമായി കളിച്ചതിനാലാണ് ഡല്‍ഹിയോട് ക്വാറന്റീന് പോകുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദിലാണ് ഡല്‍ഹി ടീം സ്ഥിതി ചെയ്യുന്നത്.

താരങ്ങളും സംഘാംഗങ്ങളുമെല്ലാം തങ്ങളുടെ റൂമുകളിലാണെന്നാണ് ഡല്‍ഹിയുടെ ഒഫീഷ്യല്‍ അറിയിച്ചത്.

Advertisement