മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എമ്പപ്പെ കളിക്കുമെന്ന് പോച്ചെറ്റിനോ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ സൂപ്പർ താരം എമ്പപ്പെ കളിക്കുമെന്ന് പി.എസ്.ജി പരിശീലകൻ പരിശീലകൻ പോച്ചെറ്റിനോ. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് താരം ടീമിനൊപ്പം പരിശീലനവും നടത്തിയിരുന്നില്ല. എന്നാൽ എമ്പപ്പെ വ്യക്തിഗത പരിശീലനം ആരംഭിച്ചെന്നും അവസാന പരിശീലന സെഷന് ശേഷം മാത്രം ആവും താരം ആദ്യ ഇലവനിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും പോച്ചെറ്റിനോ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള പി.എസ്.ജിയുടെ സ്‌ക്വാഡിൽ എമ്പപ്പെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ 2-1ന്റെ തോൽവിയേറ്റുവാങ്ങിയ പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രകടനം അനിവാര്യമാണ്.

Advertisement