ദ്രാവിഡിനു പകരം പോണ്ടിംഗ് ഇനി ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍

ഇന്ത്യ എ, U-19 ടീമുകളുടെ പരിശീലകനായതിനെത്തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മുഖ്യ പരിശീലകന്റെ റോള്‍ ഉപേക്ഷിച്ച ദ്രാവിഡിനു പകരം മറ്റൊരു ഇതിഹാസ താരത്തെ എത്തിച്ച് ഡല്‍ഹി. ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ആണ് ഇനി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഐപിഎല്‍ കരിയര്‍ ആരംഭിച്ച പോണ്ടിംഗ് പിന്നീട് ടീമിന്റെ ഉപദേശക സംഘത്തിലേക്കും പിന്നീട് കോച്ചായും പ്രവര്‍ത്തിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ ഉപ കോച്ചായി പ്രവര്‍ത്തിച്ച പോണ്ടിംഗ് 2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയെ പരിശീലിപ്പിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇന്ന് നടന്ന ഐപിഎല്‍ താരങ്ങളെ നിലനിര്‍ത്തുന്ന ചടങ്ങില്‍ ഡല്‍ഹി ഋഷഭ് പന്ത്, ക്രിസ് മോറിസ്, ശ്രേയസ്സ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയന്‍ ഓപ്പണ്‍: ആന്‍ഡി മറേ പിന്മാറി
Next articleഡേവിഡ് ജയിംസിന്റെ തിരിച്ചുവരവിൽ സിഫ്നിയോസ് രക്ഷകൻ, ബ്ലാസ്റ്റേഴ്സിന് സമനില