താനെന്താണ് ശരിയായി ചെയ്യുന്നതെന്ന് തനിക്ക് അറിയില്ല – ദീപക് ചഹാര്‍

Deepakchaharcsk
- Advertisement -

ചെന്നൈയ്ക്ക് വേണ്ടി വീണ്ടും നാല് വിക്കറ്റ് നേട്ടവും തകര്‍പ്പന്‍ ഓപ്പണിംഗ് സ്പെല്ലുമാണ് ദീപക് ചഹാര്‍ പുറത്തെടുത്തത്. മുമ്പ് പഞ്ചാബിനെതിരെയും ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെയും താരം എതിര്‍ ടീമിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിയുകയായിരുന്നു. കൊല്‍ക്കത്ത 31/5 എന്ന നിലയിലേക്ക് വീണപ്പോള്‍ അതില്‍ നാല് വിക്കറ്റും നേടിയത് ദീപക് ചഹാര്‍ ആയിരുന്നു.

താന്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താന്‍ വെറുതേ പന്ത് സ്ട്രെയിറ്റായിട്ട് എറിയുക മാത്രമാണെന്നും പന്ത് സ്വിംഗ് ചെയ്യുമ്പോള്‍ തനിക്ക് ആനുകൂല്യം ലഭിയ്ക്കുന്നുണ്ടെന്നും ദീപക് ചഹാര്‍ വ്യക്തമാക്കി.

തനിക്ക് കഴിഞ്ഞ വര്‍ഷം അധികം വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഇത്തവണ വിക്കറ്റുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദീപക് ചഹാര്‍ സൂചിപ്പിച്ചു.

Advertisement