എമ്പപ്പെയെ സ്വന്തമാക്കാൻ എല്ലാ ശ്രമങ്ങളും റയൽ മാഡ്രിഡ് നടത്തുന്നുണ്ട് എന്ന് പെരെസ്

20201206 113338
- Advertisement -

ഈ സമ്മറിൽ തന്നെ ഫ്രഞ്ച് യുവതാരം എമ്പപ്പെയെ റയൽ മാഡ്രിഡിൽ എത്തിക്കാൻ താൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ഈ സമ്മറിൽ എമ്പപ്പെയെ റയൽ സ്വന്തമാക്കിയില്ല എങ്കിലും ആരും സ്വയം വെടിവെച്ചു മരിക്കാൻ പോകുന്നില്ല. കാരണം എല്ലാവർക്കും അറിയാം താൻ തന്നെ കൊണ്ട് സാധ്യമായതെല്ലാം എമ്പപ്പെയെ സ്വന്തമാക്കാൻ വേണ്ടി ചെയ്യുന്നുണ്ട് എന്ന്. പെരസ് പറഞ്ഞു.

ഇത്തവണ എമ്പപ്പെയെ സ്വന്തമാക്കാൻ കഴിഞ്ഞില്ല എങ്കിൽ അതിന് ഒരു അർത്ഥമെ ഉള്ളൂ അത് ഈ സൈനിംഗ് അസാധ്യമായിരുന്നു എന്നത് മാത്രമാണ് പെരസ് പറഞ്ഞു. എമ്പപ്പെയെ വിട്ടു നൽകില്ല എന്നും താരം പി എസ് ജിയിൽ തന്നെ വരും സീസണിലും തുടരും എന്നും പി എസ് ജി പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement