ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസം, ദീപക് ചഹാറിന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവ്

ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചഹാറിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്. അവസാന രണ്ടു ടെസ്റ്റുകളും നെഗറ്റീവ് ആയതോടെ ദീപക് ചഹാർ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം പരിശീലനത്തിന് ഇറങ്ങും. അതെ സമയം ദീപക് ചഹാറിനോപ്പം കൊറോണ പോസിറ്റീവായ ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്വറന്റൈൻ കാലവാധി കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി ചെന്നൈ സൂപ്പർ കിങ്‌സ് യു.എ.ഇയിൽ എത്തി ഒരു ആഴ്ച കഴിഞ്ഞതിന് ശേഷമാണ് ടീമിലെ 13 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2 താരങ്ങളും 11 സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബി.സി.സി.ഐ നിർദേശ പ്രകാരം കൊറോണ വൈറസ് പോസിറ്റീവായവർ 14 ദിവസം ക്വറന്റൈനിൽ പോവണം. തുടർന്ന് രണ്ട് കൊറോണ ടെസ്റ്റുകൾ നെഗറ്റീവ് ആവുകയും വേണം.

Previous articleഅവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പ്രീസീസൺ മത്സരം
Next articleസാഞ്ചോ മാഞ്ചസ്റ്റർ ട്രാൻസ്ഫറിന് വീണ്ടും ജീവൻ വെക്കുന്നു