ടി20 സ്പെഷ്യലിസ്റ്റിനെ ആര്‍ക്കും ആവശ്യമില്ല, റബാഡയെ ഡല്‍ഹി നിലനിര്‍ത്തി

- Advertisement -

ടി20 സ്പെഷ്യലിസ്റ്റ് മിച്ചല്‍ മക്ലെനാഗനെ വാങ്ങുവാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താല്പര്യമില്ല. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഈ മുന്‍ ന്യൂസിലാണ്ട് താരം ടി20 ടൂര്‍ണ്ണമെന്റുകളില്‍ ശ്രദ്ധ ചെലവഴിക്കാനായി ന്യൂസിലാണ്ടിനു വേണ്ടി കളിക്കുന്നത് മതിയാക്കിയിരുന്നു. അതേ സമയം ചെന്നൈ സ്വന്തമാക്കിയ കാഗിസോ റബാഡയെ ആര്‍ടിഎം ഉപയോഗിച്ച് ഡല്‍ഹി നിലനിര്‍ത്തി. 1.5 കോടി അടിസ്ഥാന വിലയുള്ള താരത്തിനു 4.2 കോടി രൂപയാണ് ലഭിച്ചത്.

മുഹമ്മദ് ഷമിയ്ക്കായി ഡല്‍ഹി തങ്ങളുടെ ആദ്യ ആര്‍ടിഎം ഉപയോഗിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement