ബാംഗ്ലൂരിനു നിര്‍ണ്ണായകം, ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ഡല്‍ഹി, ടോസ് അറിയാം

- Advertisement -

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇരു ടീമുകള്‍ക്കും മത്സരം ഏറെ നിര്‍ണ്ണായകമാണെങ്കിലും റോയല്‍സിന്റെ പ്രതീക്ഷകള്‍ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. 14 പോയിന്റുള്ള ഡല്‍ഹിയ്ക്ക് ഇന്ന് ജയിക്കാനായാല്‍ മത്സരത്തില്‍ പ്ലേ ഓഫുകള്‍ രണ്ട് മത്സരം ബാക്കി നില്‍ക്കെ ഉറപ്പിക്കാം.

ക്രിസ് മോറിസിനു പകരം സന്ദീപ് ലാമിച്ചാനെ ഡല്‍ഹി നിരയിലേക്ക് എത്തുമ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ബാംഗ്ലൂര്‍ നിരയിലുള്ളത്. മോയിന്‍ അലിയ്ക്ക് പകരം ഹെയിന്‍റിച്ച് ക്ലാസ്സെനും ടിം സൗത്തിയ്ക്ക് പകരം ശിവം ഡുബേ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ അക്ഷ്ദീപ് നാഥിനു പകരം ഗുര്‍കീരത്ത് സിംഗ് മന്നും ടീമിലേക്ക് എത്തുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഇന്‍ഗ്രാം, അക്സര്‍ പട്ടേല്‍, കാഗിസോ റബാഡ, സന്ദീപ് ലാമിച്ചാനെ, അമിത് മിശ്ര, ഇഷാന്ത് ശര്‍മ്മ

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ശിവം ഡുബേ, ഗുര്‍കീരത്ത് സിംഗ് മന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍

Advertisement