മുംബൈയെ നേരിടുക സണ്‍റൈസേഴ്സോ ഡല്‍ഹിയോ, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വിജയിക്കുന്നവര്‍ ഫൈനലില്‍ മുംബൈയെ നേരിടുവാനുള്ള അവസരം ലഭിയ്ക്കും. മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി നായകന്‍ ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി നിരയിലുള്ളത്. പ്രവീണ്‍ ഡുബേയും ഷിമ്രണ്‍ ഹെറ്റ്മ്യറും ടീമിലേക്ക് എത്തുമ്പോള്‍ ഡാനിയേല്‍ സാംസും പൃഥ്വി ഷായും പുറത്ത് പോകുന്നു. സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ് : Shikhar Dhawan, Ajinkya Rahane, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Axar Patel, Ravichandran Ashwin, Praveen Dubey, Kagiso Rabada, Anrich Nortje

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Shreevats Goswami(w), Manish Pandey, Kane Williamson, Priyam Garg, Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan