വാര്‍ണറെ ഐപിഎലിൽ നിന്ന് പുറത്താക്കിയതിൽ കോച്ചിംഗ് സ്റ്റാഫിന് ഒരു പങ്കുമില്ല – ബ്രാഡ് ഹാഡിന്‍

Davidwarner

ഡേവിഡ് വാര്‍ണറെ ഐപിഎലില്‍ നിന്ന് ഒഴിവാക്കിയതിൽ കോച്ചിംഗ് സ്റ്റാഫിന് ഒരു പങ്കും ഇല്ലെന്ന് അറിയിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ് സഹ പരിശീലകന്‍ ബ്രാഡ് ഹാഡിന്‍. ഐപിഎലില്‍ സൺറൈസേഴ്സ് ടീമിലെ സ്ഥാനം നഷ്ടമായ വാര്‍ണര്‍ അതിന് ശേഷം നടന്ന ടി20 ലോകകപ്പിലെ പരമ്പരയിലെ താരമായി മാറുകയായിരുന്നു.

വാര്‍ണറെ പുറത്തിരുത്തിയത് ക്രിക്കറ്റിംഗ് തീരുമാനം അല്ലെന്നും നമ്മുടെ ആരുടെയും കൈയ്യിലുള്ള തീരുമാനം ആയിരുന്നില്ല ഇതെന്നും ബ്രാഡ് ഹാഡിന്‍ വ്യക്തമാക്കി. സൺറൈസേഴ്സ് ഉടമകള്‍ ഇടപെട്ടാണ് വാര്‍ണറെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന സൂചനയാണ് ഇപ്പോള്‍ ബ്രാഡ് ഹാഡിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

 

Previous articleബിസിസിഐയ്ക്ക് നികുതി ഇളവ് നിഷേധിക്കേണ്ട കാര്യമില്ല – ഐടി ട്രൈബ്യൂണൽ
Next articleഹാരി കെയ്നിന് നാല് ഗോൾ, വമ്പൻ ജയവുമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ഇംഗ്ലണ്ട്