50ൽ കൂടുതൽ റൺസ് എടുത്തവരിൽ ഐ.പി.എൽ റെക്കോർഡിട്ട് ഡേവിഡ് വാർണർ

Davidwarner
- Advertisement -

ഏറ്റവും കൂടുതൽ തവണ 50ൽ കൂടുതൽ റൺസ് എടുത്തവരിൽ ഐ.പി.എൽ റെക്കോർഡിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഇന്നലെ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഐ.പി.എല്ലിൽ 50 തവണ 50 റൺസിൽ കൂടുതൽ സ്വന്തമാക്കുന്ന താരമായിരുന്നു. 46 അർദ്ധ സെഞ്ചുറികളും 4 സെഞ്ചുറികളുമായാണ് ഡേവിഡ് വാർണർ ഈ റെക്കോർഡിട്ടത്.

40 പന്തിൽ 52 റൺസ് നേടിയ ഡേവിഡ് വാർണർ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സിന് ഹൈദരാബാദിന് ജയം നേടികൊടുത്തിരുന്നു. 69 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ഇന്നലത്തെ അർദ്ധ സെഞ്ചുറി കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഡേവിഡ് വാർണറുടെ തുടർച്ചയായ ഒൻപതാമത്തെ അർദ്ധ സെഞ്ചുറി കൂടിയായിരുന്നു.

42ൽ അധികം തവണ 50 റൺസിൽ കൂടുതൽ നേടിയ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. 38 തവണ 50ൽ കൂടുതൽ റൺസുകൾ നേടിയ സുരേഷ് റെയ്നയും രോഹിത് ശർമ്മയുമാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

Advertisement