ഡാനിയേല്‍ സാംസ് കോവിഡ് പോസിറ്റീവ്, ദേവ്ദത്ത് പടിക്കല്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നു

Danielsams
- Advertisement -

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഡാനിയേല്‍ സാംസ് കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ടു. ഏപ്രില്‍ മൂന്നിന് താരം ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത സമയത്ത് നെഗറ്റീവ് റിപ്പോര്‍ട്ടുമായാണ് എത്തിയതെന്നും ഏപ്രില്‍ ഏഴിന് നടത്തിയ താരത്തിന്റെ രണ്ടാം ടെസ്റ്റിലാണ് താരം പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും ആര്‍സിബി ട്വീറ്റ് ചെയ്തു.

താരത്തിന് യാതൊരു ലക്ഷണവുമില്ലെന്നും താരം ഐസൊലേഷനിലാണെന്നും ട്വീറ്റില്‍ പറയുന്നു. അതേ സമയം നേരത്തെ പോസിറ്റീവ് ആയ ദേവ്ദത്ത് പടിക്കില്‍ നെഗറ്റീവായി മാറിയതിനെത്തുടര്‍ന്ന് സ്ക്വാഡിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Advertisement