പി എം കെയറിലേക്ക് 37 ലക്ഷം സംഭാവന ചെയ്ത് കമ്മിൻസ്

20210426 161544

കോവിഡ് കാരണം ഇന്ത്യൻ ജനത കഷ്ടപ്പെടുന്ന അവസരത്തിൽ സഹായ ഹസ്തവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഓസ്ട്രേലിയ ബൗളർ പാറ്റ് കമ്മിൻസ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 ഡോളറാണ് കമ്മിൻസ് സംഭാവന ചെയ്തത്‌. ഏകദേശം 37 ലക്ഷത്തോളം രൂപയാകും ഇത്. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഈ പണം ഉപയോഗിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് കമ്മിൻസ് പറഞ്ഞു.

ഈ തുക ചെറുതാണെന്ന് അറിയാമെന്നും എങ്കിലും തന്റെ പങ്ക് താൻ വഹിക്കുകയാണ് എന്നും കമ്മിൻസ് പറഞ്ഞു. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു‌. ഇന്ത്യയിൽ ഇപ്പോഴും ഐ പി എൽ നടക്കുന്നത് ശരിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ ലോക്ക് ഡൗണിൽ കഴിയുന്ന ജനതയ്ക്ക് ആശ്വാസമായാണ് ഐ പി എൽ മാറുന്നത് എന്നും കമ്മിൻസ് പറഞ്ഞു.