ജൂലിയൻ നഗൽസ്മാനുമായി ബയേൺ ചർച്ചകൾ ആരംഭിച്ചു

Images (69)

ലൈപ്സിഗിന്റെ പരിശീലകനായ ജൂലിയൻ നഗൽസ്മാനുമായി ബയേൺ മ്യൂണിച്ച് ചർച്ചകൾ ആരംഭിച്ചു. ഈ സീസൺ അവസാന ഹാൻസി ഫ്ലിക്ക് ല്ലബ് പരിശീലക സ്ഥാനം ഒഴിയും എന്ന് ഉറപ്പായതോടെയാണ് നഗൽസ്മാനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബയേൺ ആരംഭിച്ചത്. നഗൽസ്മാന് ലൈപ്സിഗിൽ ഇനിയും കരാർ ഉണ്ട്. അതുകൊണ്ട് തന്നെ നഗൽസ്മാനെ സ്വന്തമാക്കണം എങ്കിൽ ബയേൺ 30 മില്യണോളം ലൈപ്സിഗിന് നഷ്ടപരിഹാരമായി നൽകേണ്ടി വരും.

34കാരനായ നഗൽസ്മാനെ വർഷങ്ങളോളം ക്ലബിൽ നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ബയേൺ കോണ്ടുവരുന്നത്. കഴിഞ്ഞ സീസണിൽ നഗൽസ്മാൻ ലൈപ്സിഗിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് എത്തിച്ച് ചരിത്രം കുറിച്ചിരുന്നു.

2015 ഒക്ടോബറിൽ ഹോഫൻഹെയിമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് കൊണ്ടായിരുന്നു അദ്ദേഹം മാനേജീരിയൽ കരിയർ ആരംഭിച്ചത്. അന്ന് പരിശീലക സ്ഥാനത്ത് എത്തുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ ആയി അന്നദ്ദേഹം മാറി 2019ൽ ആയിരുന്നു ലെപ്സിഗ് നഗൽസ്മാനെ പരിശീലകനാക്കിയത്.