ആഴ്‌സണലിനെ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് സ്പോട്ടിഫൈ ഉടമ

Arsenal Goal Celebration
Photo: Twitter/@Arsenal

പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് സർവീസ് സ്ഥാപനമായ സ്പോട്ടിഫൈയുടെ ഉടമ ഡാനിയൽ എക്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ക്ലബ് വാങ്ങാനുള്ള ആഗ്രഹം ഡാനിയൽ എക് പ്രകടിപ്പിച്ചത്. ആഴ്‌സണൽ ഇതിഹാസങ്ങളായ തിയറി ഹെൻറി, ഡെന്നിസ് ബെർകാമ്പ്, പാട്രിക് വിയേര എന്നിവരും ഈ നീക്കത്തിന് ഡാനിയൽ എകിനെ പിന്തുണക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

യൂറോപ്യൻ സൂപ്പർ ലീഗിൽ ചേർന്നതുമായി ബന്ധപ്പെട്ട് ആഴ്‌സണൽ ഉടമയായ സ്റ്റാൻ കോരെങ്കെക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് ആഴ്‌സണലിനെ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഡാനിയൽ എക് രംഗത്തെത്തിയത്. എന്നാൽ സൂപ്പർ ലീഗിൽ ചേർന്നതിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ക്ലബ് വിൽക്കാൻ ഉദ്ദേശമില്ലെന്ന് ആഴ്‌സണൽ ഉടമ കോരെങ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.