ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി, ബ്രാവോ പരിക്കേറ്റ് ഐപിഎല്ലിന് പുറത്ത്

1597402204 Bravo

ചെന്നൈ സൂപ്പർ കിംഗ്സിന് കഷ്ടകാലം ഒഴിയുന്നില്ല‌. സുരേഷ് റെയ്നക്ക് പിന്നാലെ ഓൾറൗണ്ടർ ഡ്വയ്ൻ ബ്രാവോയും ഐപിഎൽ വിടുന്നു. ഗ്രോയിൻ ഇഞ്ചുറിയാണ് ബ്രാവോയ്ക്ക് തിരിച്ചടിയായത്. ഷാർജയിൽ ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ബ്രാവോ ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ കളിക്കില്ലെന്നും വൈകാതെ തന്നെ സ്വദേശത്തേക്ക് മടങ്ങുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ സ്ഥിരീകരിച്ചു. ബ്രാവോ ടൂർണമെന്റ് വിടുന്നത് കൊണ്ട് തന്നെ ഇമ്രാൻ താഹിറിന്റെ സേവനം ബാക്കിയുള്ള മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഉപയോഗപ്പെടുത്താനാണ് സാധ്യത. പീയൂഷ് ചൗളയും കരൻ ശർമ്മയും നിരാശപ്പെടുത്തിയപ്പോൾ ഒരു ജയം തേടുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.

Previous articleബാഴ്സലോണയുടെ നാലു പ്രധാന താരങ്ങൾ കരാർ പുതുക്കി
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഒരു മാസത്തോളം പുറത്ത്